International News

യു എ ഇ യില്‍ കുത്തനെ കൂടി കൊവിഡ് കേസുകള്‍; പുതുതായി സ്ഥിരീകരിച്ച കേസുകള്‍ മൂവ്വായിരം കടന്നു

  • 13th January 2021
  • 0 Comments

യു എ ഇ യില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 3362 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആറുപേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 1,34,768 പിസിആര്‍ പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ 2,39,587 ആയി. 723 പേര്‍ മരിച്ചു. 2588 പേര്‍ രോഗമുക്തരായതടക്കം ആകെ 2,13,149 പേര്‍ രോഗമുക്തരായി.

error: Protected Content !!