‘പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്’; പിന്തുണച്ച് യു പ്രതിഭ
തിരുവനന്തപുരം: ഗുരുതര ആരോപണം ഉന്നയിച്ച പി വി അന്‍വറിന് പിന്തുണയുമായി ഒരു സിപിഎം എംഎല്‍എ കൂടി. കായംകുളം എംഎല്‍എ യു പ്രതിഭയാണ് പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ”പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്. സപ്പോര്‍ട്ട്” എന്നാണ് യു പ്രതിഭ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഭരണകക്ഷി എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ച് രംഗത്തു വരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ […]

