വിവാദ ഫേസ്ബുക്ക് പോസ്റ്റ് ,ഖേദ പ്രകടനം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് പ്രതിഭ
വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനും ഖേദപ്രകടനത്തിനും ശേഷം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു.പ്രതിഭ എംഎൽഎ.ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയിരുന്നു. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭയുടെ വിശദീകരണം. മറ്റുള്ളവർക്ക് വിഷമമുണ്ടാക്കിയതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിഭ എം എൽ എ കുറിച്ചു. കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും പ്രതിഭ അറിയിച്ചിരുന്നു. പിന്നാലെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രതിഭ ഡീ ആക്ടിവേറ്റ് ചെയ്തത്. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും […]