ജി 20 ഉച്ചകോടിക്ക് റോഡരികിൽ വെച്ച പൂച്ചട്ടി ആഡംബര കാറിലെത്തി മോഷ്ടിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ
ജി20 ഉച്ചകോടിക്കായി റോഡരികിൽ വെച്ച പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികൾ ലക്ഷങ്ങൾ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കൾ മോഷ്ടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു മാർച്ച് 20 മുതൽ 22 വരെ നടക്കുന്ന ജി 20 യോഗത്തിനെത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും […]
