സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം ;രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്മേലാണ് സസ്‌പെന്‍ഡ് ചെയ്തുള്ള തീരുമാനം. ഇന്നലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയ സംഭവത്തില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടന്‍ തന്നെ പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് […]