National News

ഡൽഹിയിൽ വൻ മയക്ക് മരുന്ന് വേട്ട; 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

  • 2nd December 2021
  • 0 Comments

സൗത്ത് ഡൽഹിയിലെ ഗിറ്റോർണി ഗ്രാമത്തിൽ നിന്ന് 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിലായി. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ രഞ്ജിത് റെയ്‌ന (51), ഗുൽഷൻ കുമാർ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകൾ .പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 50 ലക്ഷം രൂപ വിലവരും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

error: Protected Content !!