അധ്യാപകന്റെ സസ്‌പെൻഷൻ കാലയളവ് ക്രമീകരിക്കാൻ വ്യാജ ഉത്തരവ്; ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ വൻ ക്രമക്കേട് കണ്ടത്തിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കിയ ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ചെങ്ങന്നൂര്‍ ഡെപ്യൂട്ടി റീജണല്‍ ഡയറക്ടറേറ്റിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം ഇവിടെയെത്തി പരിശോധനകള്‍ നടത്തിയത്. ഇതിനുശേഷം പരിശോധനാ റിപ്പോര്‍ട്ട് പ്രത്യേക സംഘം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് […]
