വയനാട് മുട്ടിൽ ദേശീയ പാതയിൽ വാഹനാപകടം; രണ്ട് മരണം
വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. എടപ്പെട്ടി സ്വദേശികളായ ഓട്ടോ ഡ്രൈവർ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പുൽപള്ളി യശോദയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. നിയന്ത്രണം വിട്ട ബസ് ഒരു കാറിലും ബൈക്കിലും […]