National News

സമാധാന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം

  • 30th August 2023
  • 0 Comments

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒരിടവേളക്ക് ശേഷം ഇന്നലെ നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിന് കാവൽ നിന്ന കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമം നടത്തിയത് മെയ്ത്തി വിഭാ​ഗത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് നി​ഗമനം. പ്രദേശത്തെ സ്ഥിതി​ഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന്‌ പോലീസ് അറിയിച്ചു.കഴിഞ്ഞ നാല് മാസമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. […]

error: Protected Content !!