കോഴിക്കോട് കടപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കടലിൽ കാണാതായി
കോഴിക്കോട് കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അഞ്ചംഗസംഘത്തിലെ രണ്ടു കുട്ടികളെ കടലില്‍ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്