Kerala News

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍

  • 21st July 2022
  • 0 Comments

ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ അദ്ധ്യാപകരാണ് പിടിയിലായത്. എന്‍ടിഎ ഒബ്സര്‍വര്‍ ഡോ ഷംനാദ്, സെന്റര്‍ കോര്‍ഡിനേറ്റര്‍ പ്രൊഫസര്‍ പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നിര്‍ണ്ണായക നടപടി. ആയൂര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവര്‍. […]

National News

പൊള്ളാച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; രണ്ടു പേര്‍ അറസ്റ്റില്‍

പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെ നാല് മണിയോടെ പാലക്കാട് തിരുവായൂരില്‍ നിന്നാണ് 24 മണിക്കൂറിനകം കുട്ടിയെ വീണ്ടെടുത്തതത്. സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് പൊള്ളാച്ചി കുമരന്‍ നഗര്‍ സ്വദേശി യൂനിസ് – ദിവ്യ ദമ്പതികളുടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ […]

Kerala News

ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; രണ്ട് പേരും കൂടെ പിടിയിൽ

ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്.വർക്കലയിൽ നിന്നാണ് ഇരുവരെയും പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണ മാലയും വളയും വിൽപന നടത്താനും മുത്തുവും പ്രദീപുമാണ് സഹായിച്ചത്. റെയിൽവേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തിൽ റെയിൽവേ സിഐ കൃസ്പിൻ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. കേസിൽ രണ്ട് പേർ കൂടി പിടിയാലാകാനുണ്ടെന്നാണ് സൂചന

error: Protected Content !!