ഇന്നലെ യോഗി, ഇന്ന് യു ജി സി ; രണ്ട് ദിവസത്തിനിടെ മൂന്ന് ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, കാലാവസ്ഥാ വകുപ്പിന്റെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പിന്നാലെ രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രധാന ട്വിറ്റർ അക്കൗണ്ടുകളിൽ ഒന്നായി യു ജി സിയും. 2,96,000 ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇന്ന് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കർമാർ പരസ്പര ബന്ധമില്ലാത്ത ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും അപരിചിതരായ ആളുകളെ മെൻഷൻ ചെയ്യാനും തുടങ്ങിയതോടെ ആണ് ഹാക്ക് ചെയ്തതതായി ശ്രദ്ധയിൽ പെട്ടത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഇന്നലെയാണ് സൈബര്‍ ആക്രമണമുണ്ടായത്. […]