National News

ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ല;ശശി തരൂർ

  • 26th January 2021
  • 0 Comments

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമര സംഘർഷത്തിൽ ചെ​ങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ്​ തരൂർ വിശേഷിപ്പിച്ചത്​. തുടക്കം മുതൽ കർഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ല.സമരത്തിനിടെ പൊലീസ്​ വെടിയേറ്റ്​ കർഷകൻ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന്​ തരൂർ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങൾ പരി​ഹരിക്കേണ്ടതെന്നും തരൂർ ട്വീറ്റ് ചെയ്തു

error: Protected Content !!