ട്വന്റി 20 ലോകകപ്പ്; ജയത്തോടെ തുടക്കമിടാൻ ഇന്ത്യയും പാക്കിസ്ഥാനും; സൂപ്പർ പോരാട്ടം ഇന്ന്
ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരം ജയത്തോടെ തുടക്കമിടാൻ ഇന്ത്യയും പാക്കിസ്ഥാനും. രാത്രി 7.30ന് ദുബായിലാണ് മത്സരം. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്. ക്യാപ്റ്റൻ VS ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കാം മത്സരത്തെ. ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനാണ് പാക് നായകൻ ബാബർ അസം. 2204 റൺസ് ആണ് പാക് നായകന്റെ സമ്പാദ്യം. കോലിയാകട്ടെ 90 മത്സരങ്ങളിൽ നിന്ന് 3159 റൺസ് അടിച്ചെടുത്തിട്ടുണ്ട്. രണ്ട് ടീമുകളും ഏറെ ആത്മവിശ്വാസത്തിലാണ്. ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ ഏഴിലും […]