ഒരു മുന്നണിക്കും പിന്തുണ നൽകില്ല;തൃക്കാക്കരയില്‍ നിലപാട് വ്യക്തമാക്കി ജനക്ഷേമ സഖ്യം
തൃക്കാക്കരയില്‍ നിലപാട് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി. ഒരു മുന്നണിക്കും പുന്തുണയില്ലെന്ന് ട്വന്റി-20യുടേയും ആം ആദ്മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം അറിയിച്ചു.ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം. ജനക്ഷേമ സഖ്യം ജയപരാജയം നിർണയിക്കുന്ന ശക്തിയായി മാറി. അണികൾ രാഷ്ട്രീയ പ്രബുദ്ധതയോടെ […]



