kerala Kerala Sports

സംസ്ഥാന സ്‌കൂള്‍ കായികമേള; ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

  • 10th November 2024
  • 0 Comments

എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 1905 പോയിന്റോടെ തിരുവനന്തപുരം ഓവറോള്‍ കിരീടം ഉറപ്പിച്ചു. തൃശൂരും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അത്‌ലറ്റിക്‌സില്‍ നാലാം ദിനത്തിലും മലപ്പുറം മുന്നേറ്റം തുടരുകയാണ്. പാലക്കാടാണ് തൊട്ടുപിന്നില്‍. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസിലിനെ പിന്തള്ളി കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ ഐഡിയല്‍ കടകശ്ശേരി ഒന്നാമതെത്തി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ സര്‍വാന്‍ കെ.സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഉച്ചകഴിഞ്ഞ് 16 ഫൈനലുകള്‍ കൂടി നടക്കും. നാലാം ദിനത്തില്‍ പാലക്കാടിന്റെ അമൃത് ട്രിപ്പിള്‍ […]

kerala Kerala

തിരുവനന്തപുരത്ത് ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍

  • 28th October 2024
  • 0 Comments

തിരുവനന്തപുരം: വെള്ളറടയില്‍ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍. വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബര്‍ 11 നാണ് സുരേഷിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബര്‍ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു […]

Kerala kerala kerala politics

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

  • 22nd October 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. നാല്, അഞ്ച് പ്രതികള്‍ ആരാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ പ്രതിപ്പട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നില്ല. കന്യാകുമാരി സ്വദേശി രാജീവ് ആണ് നാലാം പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. 14 രേഖകള്‍ പ്രോസിക്യൂഷന്‍ […]

Kerala kerala

നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി

  • 17th September 2024
  • 0 Comments

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. ആലത്തൂര്‍ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയത്. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. അരമണിക്കൂറിലേറെ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. പൊലീസും ഫയര്‍ഫോഴും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. ഷൈലനെ ആശുപത്രിയിലേക്ക് മാറ്റി.

Kerala

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

  • 8th September 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ജലവിതരണം വൈകീട്ടു നാലുമണിയോടെ പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മൂന്നു മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുമെന്നും മന്ത്രി പറഞ്ഞു. ചില സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം വൈകിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പമ്പിംഗ് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. തമ്പാനൂര്‍- കന്യാകുമാരി റെയില്‍വേ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്നാണ് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. ഈ ജോലി രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാമെന്നാണ് കരുതിയിരുന്നത്. […]

Kerala kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു; വലഞ്ഞ് യാത്രക്കാര്‍

  • 8th September 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പണിമുടക്ക് നടക്കുന്നത്. വിമാന സര്‍വീസുകള്‍ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാല്‍ […]

kerala Kerala

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ആളെ കാണാതായി

  • 13th July 2024
  • 0 Comments

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തെരച്ചില്‍ നടത്തുകയാണ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍ പെട്ടെന്നാണ് സംശയം. ഫയര്‍ഫോഴ്‌സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം […]

Kerala News

തിരുവനന്തപുരത്ത് നടുറോട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദനം

  • 16th June 2022
  • 0 Comments

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഉള്ളൂര്‍ സ്വദേശി ഡാനിയലിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയാണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ബസ്സില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയേലിനെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ സഹപാഠിയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഡാനിയേല്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം ചില പൂര്‍വ […]

Kerala News

മാല മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടം, മോഷ്ടാക്കിലൊരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്. തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് മാല മോഷണം നടത്തിയ […]

Kerala News

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച;വാഹനവ്യൂഹത്തിനിടയിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചു,അപകടം ഒഴിവായത് തലനാരിഴക്ക്

  • 24th December 2021
  • 0 Comments

രാഷ്ട്രപതി രാംവാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച. രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.കേന്ദ്ര പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയില്‍ മറ്റൊരു വാഹനം കയറ്റാന്‍ പാടില്ല.14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന് പിറകിലായി മേയറുടെ വാഹനം കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.തുമ്പ സെന്റ് സേവ്യേഴ്‌സ് മുതല്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു. […]

error: Protected Content !!