Kerala kerala

കാര്‍ട്ടൂണ്‍ കാണാന്‍ ടി വി റീച്ചാര്‍ജ് ചെയ്തില്ല; ആലപ്പുഴയില്‍ നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

  • 25th August 2024
  • 0 Comments

കാര്‍ട്ടൂണ്‍ കാണാന്‍ ടി വി റീച്ചാര്‍ജ് ചെയ്തുകൊടുക്കാത്തതിനെ തുടര്‍ന്ന് നാലാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതിമാരുടെ മകന്‍ കാര്‍ത്തിക് (ഒന്‍പത്) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു കുട്ടിയുടെ മരണം. ടിവിയില്‍ കാര്‍ട്ടൂണ്‍ ചാനല്‍ കിട്ടുന്നില്ലെന്നും റീച്ചാര്‍ജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം ചാര്‍ജ് ചെയ്യാമെന്ന് അമ്മ പറഞ്ഞതിന് പിന്നാലെ കുട്ടി വീടിനോടുചേര്‍ന്നുള്ള ചായ്പില്‍ക്കയറി തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

error: Protected Content !!