Kerala News

ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

  • 3rd March 2021
  • 0 Comments

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച സമരവുമായി ബന്ധപ്പെട്ട്  ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എം.എല്‍.എ., ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി പി.പി. ദിനേശന്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് ആള്‍ജാമ്യത്തിലും വിചാരണവേളയില്‍ കോടതിയില്‍ മുടങ്ങാതെ ഹാജരാകണം എന്ന വ്യവസ്ഥയോടെയുമാണ് കോടതി ജാമ്യം അനുവദിച്ചത്.  കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് സിജെഎം കോടതി നാല് റിമാന്‍ഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവില്‍ പ്രതിഷേധിച്ച് 2010ല്‍ […]

Kerala News

മുഹമ്മദ് റിയാസും ടി. വി രാജേഷും റിമാൻഡിൽ

  • 2nd March 2021
  • 0 Comments

കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎൽഎയും റിമാൻഡിൽ.കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ് 2009 ൽ വിമാനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയർഇന്ത്യ ഓഫിസ് മാർച്ചിൽ മുഹമ്മദ് റിയാസ്, ടി. വി രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം റദ്ദായതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ഇന്ന് കോഴിക്കോട് കോടതിയിൽ ഹാജരായത്.

error: Protected Content !!