സര്‍ക്കാര്‍,എയ്ഡഡ് അധ്യാപകരുടെ ട്യൂഷന്‍ വിലക്കി സര്‍ക്കാര്‍; കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ ട്യൂഷന്‍ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .ഇത്തരം അധ്യാപകരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ എഇഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നേരത്തെയും ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്. പിഎസ്‌സി പരിശീലനകേന്ദ്രങ്ങള്‍,സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

