International News

തുര്‍ക്കി-സിറിയ ഭൂകമ്പം;മരിച്ചത് 24,000ലേറെപ്പേര്‍,രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 11th February 2023
  • 0 Comments

ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരിച്ചവരുടെ എണ്ണം 24,000 കടന്നു. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) സംഘവും പങ്കാളികളായിരുന്നു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സംഘം എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തയതായി എന്‍.ഡി.ആര്‍.എഫ്. വക്താവ് വെള്ളിയാഴ്ച അറിയിച്ചു. സിറിയയിൽ 5.3 ദശലക്ഷം ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് […]

International News

തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ മുന്‍ ചെല്‍സി താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

  • 7th February 2023
  • 0 Comments

തുര്‍ക്കി ഭുകമ്പത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരമായ ഘാനയുടെ ക്രിസ്റ്റ്യൻ അട്‌സു.അട്‌സുവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. അട്‌സു സിറിയയില്‍ ജീവനോടെയുണ്ടെന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് ​തലേന്നു രാ​ത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. നിരവധി കളിക്കാരെയും ഉദ്യോഗസ്ഥരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഒസാത് തിങ്കളാഴ്ച […]

error: Protected Content !!