International

ലോകത്തെ വേദനയിലാഴ്ത്തി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

  • 7th February 2023
  • 0 Comments

അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ […]

International News

തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം,മരണം 1,300

  • 6th February 2023
  • 0 Comments

തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം.തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലുമാണ് ശക്തമായ തുടർചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്.ആദ്യമുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 1,300 പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയില്‍ മാത്രം ഇതുവരെ 912 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2,818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. […]

International

തുർക്കി- സിറിയ ഭൂചലനം: മരണം 118 ആയി, നിരവധി പേർക്ക് പരുക്ക്

  • 6th February 2023
  • 0 Comments

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 118 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭൂചലനം റിക്ടെർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരു രാജ്യങ്ങലിലുമുണ്ടായത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 100 വർഷത്തിന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് രേഖപ്പെടു്ത്തിയത്.ഇന്ന് പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. തുർക്കിയിലെ ഗാസിയാൻ്റെപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. സിറിയയിലും ലെബനനിലുമുൾപ്പടെ ഭൂചലനം […]

International News

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം;റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി, കെട്ടിടങ്ങള്‍ നിലംപൊത്തി

  • 6th February 2023
  • 0 Comments

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 4.17 ഓടെയാണ് ഭൂകമ്പമുണ്ടായത്.തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടമുണ്ടായ സ്ഥലത്തുനിന്നുള്ള വീഡിയോ […]

error: Protected Content !!