ദുരന്തമൊഴിയാതെ തുർക്കി; വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി
ദുരന്തമൊഴിയാതെ തുർക്കി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത് ഭൂകമ്പത്തെ തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണപ്പെട്ടത്. കൂടാതെ, വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകരുകയും, നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി. സിറിയൻ അതിർത്തിയോട് ചേർന്ന സാൻലിയർഫയിൽ മാത്രം 11 പേർ മരണപെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കാണാതായവർക്കു വേണ്ടി 10 […]