റോഡിലെ കുരുക്കില്‍ പെടാതെ എ.സി ബോട്ടില്‍ യാത്ര ചെയ്യാം
കോവിഡിനെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന എ.സി അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏല്‍ക്കാതെ, ഒന്നര മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത. എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി ബോട്ടുകളുള്ളത്. എറണാകുളം റൂട്ടില്‍ 2018ല്‍ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതല്‍ റൂട്ടുകളില്‍ എ. സി ബോട്ട് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം […]