കടമറ്റത്ത് കത്തനാരായി ബാബു ആന്റണി; പുതിയ സിനിമ പ്രഖ്യാപിച്ചു
എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ സിനിമ പ്രഖ്യാപിച്ചു .ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ബാബു ആന്റണിയാണ് കടമറ്റത്ത് കത്തനാരായിഎത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളും പറയുന്ന ചിത്രമാണിത്. ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2011 ല്‍ […]