റോഡരികിൽ ഉറങ്ങിക്കിടന്നവരുടെമേൽ ട്രക്ക് പാഞ്ഞുകയറി;നാല് മരണം,രണ്ടുപേർ ചികിത്സയിൽ
ഡൽഹിയിൽ ഉറങ്ങിക്കിടക്കുന്നവരുടെമേൽ ട്രക്ക് പാഞ്ഞുകയറി നാലുപേർ മരിച്ചു.പുലർച്ചെ 1.51 നാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറുപേരാണ് റോഡിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇവർക്കുമേലാണ് വാഹനം പാഞ്ഞുകയറിയത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മറ്റു രണ്ടുപേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രക്കുമായി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
