International News

യുഎസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി, കുടിയേറ്റക്കാരെന്ന് സൂചന

  • 28th June 2022
  • 0 Comments

അമേരിക്കയിലെ ടെക്‌സസില്‍ ട്രക്കിനുള്ളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്‌സസിലെ സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കിടന്നത്. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെ നഗരത്തില്‍നിന്ന് അകലെയായി ഒറ്റപ്പെട്ട സ്ഥലത്ത് റെയില്‍ ട്രാക്കിനോട് ചേര്‍ന്ന റോഡിലാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്ന് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. അവശനിലയില്‍ കണ്ടെത്തിയ 16 […]

മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്സിൻ ആണ് ട്രക്കിൽ ഉണ്ടായിരുന്നത്. നാര്‍സിങ്പൂരിലെ കരേലി ബസ്റ്റാന്‍റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്കിന്‍റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. 8 കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്സീൻ. രാജ്യത്ത് വാക്സീൻ ക്ഷാമം […]

Kerala News

ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു വയനാട് ഗ്രീൻ സോണിൽ നിന്നും ഓറഞ്ചിലേക്ക് മാറി

കല്‍പറ്റ: വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി. ഇന്നലെ വരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പട്ടികയിൽ ഗ്രീൻ സോണിൽ ആയിരുന്നു വെങ്കിലും ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ വയനാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓറഞ്ച് സോണിലേക്ക് മാറി. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 26 നു ചരക്കിറക്കി നാട്ടിലെത്തിയതിനെ തുടർന്ന് പരിശോധനയ്ക്കായി സ്രവം അയച്ച ശേഷം ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. […]

error: Protected Content !!