National News

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് രാജിവെച്ച് ടി.ആര്‍.എസില്‍;തിരിച്ചടി

  • 24th October 2022
  • 0 Comments

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നു.രപോലു ആനന്ദ ഭാസ്‌കര്‍ എന്ന ബിജെപി നേതാവാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു ഭാസ്‌കര്‍.കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സ്വാമിഗൗഡും മുന്‍ എം.എല്‍.എ ദസോജു […]

National News

പ്രധാനമന്ത്രിയുടെ തെലങ്കാന വിരുദ്ധ പരാമര്‍ശം; മാപ്പ് പറയണമെന്ന് തെലങ്കാന രാഷ്ട്ര സമിതി

  • 9th February 2022
  • 0 Comments

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെലങ്കാന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി മോദി തെലങ്കാനയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചു .ടി ആര്‍ എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ ശക്തമായി അപലപിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ ത്യാഗോജ്വലമായ സമരത്തെയാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അധിക്ഷേപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കരിങ്കൊടികള്‍ ഉയര്‍ത്തിയും കോലം കത്തിച്ചും ഉള്‍പ്പെടെ ബി ജെ പിക്കും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷധിക്കാന്‍ ടി ആര്‍ എസ് തയാറെടുക്കുകയാണെന്നാണ് പുതിയ വിവരം. […]

National News

തൊഴില്‍ രഹിതർക്ക് മാസം തോറും 3016 രൂപ; തൊഴിലില്ലാ വേതനത്തിൽ വൻ വർധനവുമായി തെലങ്കാന സർക്കാർ

  • 2nd January 2022
  • 0 Comments

ടി ആര്‍ എസിന്‍റെ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴില്‍ രഹിതര്‍ക്ക് വേതനം നൽകുക എന്നത്. വാൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിൽ എത്തിയെങ്കിലും വാഗ്ദാനം നടപ്പിലാക്കാൻ മൂന്ന് വർഷമെടുത്തു. ഇപ്പോളിതാ തൊഴിലില്ലാ വേതനത്തിൽ വാൻ വർധനവുമായി തെലങ്കാന സർക്കാർ. തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസം തോറും 3016 രൂപ വീതം നല്‍കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചത് ഏപ്രില്‍ മാസം മുതല്‍ ഈ തുക ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ […]

National News

ഹൈദരാബാദ് തങ്ങള്‍ക്കൊപ്പമെന്നും ബിജെപിയുടെ ലീഡ് ഇനിയും ഇടിയുമെന്നും ടി ആര്‍ എസ് നേതാവ് കെ. കവിത

  • 4th December 2020
  • 0 Comments

ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലീഡ് ഇനിയും ഇടിയുമെന്നും ഭൂരിഭാഗം സീറ്റുകളിലും ടി.ആര്‍.എസ് വിജയിച്ചുകഴിഞ്ഞെന്നും ടി.ആര്‍.എസ് നേതാവ് കെ. കവിത. വന്‍പിന്തുണ തന്നെയാണ് ടി.ആര്‍.എസിന് ജനങ്ങള്‍ നല്‍കിയതെന്നും കൃത്യമായ ചിത്രം രണ്ടോ മൂന്നോ മണിക്കൂറിനകം പുറത്തുവരുമെന്നും കെ. കവിത പറഞ്ഞു. ‘ ടി എര്‍ എസ് ഭൂരിഭാഗം സീറ്റുകളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പേപ്പര്‍ ബാലറ്റ് ആയതുകൊണ്ട് തന്നെ മൂന്ന് നാല് മണിക്കൂറികനം ചിത്രം തെളിയും. ബി.ജെ.പിയുടെ ലീഡ് ഇനിയും താഴോട്ട് ഇടിയുമെന്നാണ് വിശ്വസിക്കുന്നത്. ടി.ആര്‍.എസ് ലീഡ് നില ഉയര്‍ത്തും”, […]

National News

ഹൈദരാബാദില്‍ ടി ആര്‍ എസിന് വന്‍ മുന്നേറ്റം; അടിപതറി ബി ജെ പി

  • 4th December 2020
  • 0 Comments

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് 63 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 43 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ എ.ഐ.എം.ഐ.എമ്മുമാണ് ലീഡ് ചെയ്യുന്നത്. നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പിയായിരുന്നു മുന്നില്‍. 150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 9ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 […]

ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ആഹ്വാനം

  • 19th November 2020
  • 0 Comments

ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ആഹ്വാനം. കേന്ദ്ര സര്‍ക്കാറിനെതിരെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളിലെ നേതാക്കള്‍ സംഘടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ രണ്ടാം വാരം ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഹൈദരാബാദില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ നിലകൊള്ളും, ടി.ആര്‍.എസ് അതിനായി പോരാടുമെന്നും പാര്‍ട്ടി യോഗത്തില്‍ റാവു പറഞ്ഞു. അടുത്തിടെ ദബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടി.ആര്‍.എസിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തിരുന്നു. […]

error: Protected Content !!