അക്ഷയ് കുമാറിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം;ഇന്ത്യന്‍ മാപ്പില്‍ ചവിട്ടി, 150 കോടി ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറയണമെന്ന് ഒരു വിഭാഗം
ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മാര്‍ച്ചില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടത്തുന്ന സ്റ്റേജ് ഷോകളടങ്ങിയ ‘ദ എന്റര്‍ടെയ്നേഴ്സ്’ എന്ന നോര്‍ത്ത് അമേരിക്കന്‍ ടൂറിന്റെ പ്രൊമോഷണല്‍ വീഡിയോ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് താഴെയാണ് കമന്റുകളുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരിക്കുന്നത്.നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം […]
