ഇന്ത്യ-വെസ്റ്റിൻഡീസ് ടി20: ക്രമീകരണങ്ങൾ പൂർത്തിയായി – മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.90 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതൽ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉൾപ്പെടെ 1000 പോലീസുകാർ സുരക്ഷയൊരുക്കും.സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക.ആവശ്യമായ […]
