തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഏഴേമുക്കാലോടെയാണ് അപകടം ഉണ്ടായത്. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പഴയന്നൂരിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. […]
