Kerala News

സ്വകാര്യ വാക്സിനേഷൻ ക്യാമ്പിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്

  • 13th June 2021
  • 0 Comments

തൃശ്ശൂരിൽ വാക്സീന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്. സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്സിനേഷൻ ക്യാമ്പിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ കൊവിഷീൽഡ് വാക്സീന് 1350 രൂപയാണ് ഈടാക്കിയത്. ഇതിനെതിരായാണ് ആരോഗ്യവകുപ്പ് നടപടി. സർക്കാർ നിരക്കിൽ വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. 780 രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകാൻ സർക്കാർ നിശ്ചയിച്ച നിരക്ക്. ആരോഗ്യവകുപ്പ് ഇടപെടലിന് പിന്നാലെ പുതുക്കിയ നിരക്കിൽ വാക്സീൻ വിതരണം തുടർന്നു.

Kerala News

തൃശ്ശൂരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തുന്നു

  • 15th April 2021
  • 0 Comments

തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകൾക്ക് പിന്നാലെ തൃശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവന്നിരുന്ന കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പുകളാണ് നിർത്തുന്നത്. നാളെ മുതൽ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ ലഭ്യത കുറവ് മൂലമാണ് ആരോഗ്യവകുപ്പിന്റെ നടപടി. വാക്‌സിൻ ലഭ്യമാകുന്നതനുസരിച്ച് വാക്‌സിനേഷൻ പുനഃരാരംഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.

മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തയാൾ വോട്ട് ചെയ്യാനെത്തി; ഒടുവില്‍ ചലഞ്ച് വോട്ട്

  • 6th April 2021
  • 0 Comments

തൃശ്ശൂരില്‍ മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത ആൾ ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തി. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതിരുന്ന വൃദ്ധൻ പിന്നീട് ചലഞ്ച് വോട്ട് ചെയ്ത് മടങ്ങി. വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരിക്കാണ് ഉദ്യോഗസ്ഥർ മരിച്ചെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്.ചേലക്കര ഗവ. എസ് എം ടി സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. തുടർന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട്ട് ചെയ്ത ശേഷം ആള്‍ മടങ്ങി. ഇയാളുടെ പേര് മരിച്ചവരുടെ ലിസ്റ്റിലാണ് ഉള്ളതെന്ന് […]

Kerala

തൃശൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകം : മന്ത്രി എ സി മൊയ്തീൻ

തൃശൂർ ചിറ്റിലങ്ങാട് സിപിഐഎം നേതാവ് പി യു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ സി മൊയ്തീൻ. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആർഎസ്എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമായുണ്ടെന്നും മന്ത്രി മധ്യ പ്രവത്തകരോടായി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. നിലവിൽ ചികിത്സയിലുള്ളവരുടെ ശരീരത്തിൽ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരിന്നു. കരുതിയിരുന്ന് ചെയ്തതാകാം.സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും […]

News

തൃശൂരിൽ 10 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയിൽ

  • 29th September 2020
  • 0 Comments

തൃശൂരിൽ 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിൽ. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി കേസുകളില്‍ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്.

Kerala

കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂർ സ്വദേശിയ്ക്ക് കോവിഡ്

  • 17th July 2020
  • 0 Comments

തൃശൂർ ; ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂർ സ്വദേശി ഷാജുവിന് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷാജു മരിച്ചത്. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. മരിച്ചയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ കൊച്ചിയിൽ കോവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീയുടേയും ഉറവിടം കണ്ടെത്തിയിട്ടില്ല

error: Protected Content !!