തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; നാല് പ്രതികൾ അറസ്റ്റിൽ
തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽഅഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്കു കാരണം. കുത്തേറ്റ മുളയം സ്വദേശി ജിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. തൃശൂർ ജില്ലയിൽ ഇന്നലെ രാത്രി വിവിധ ഇടങ്ങളിലായി നടന്ന ആക്രമ സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.നെടുപുഴയിൽ നിനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 […]
