National News

ത്രിപുരയിലും സിപിഎമ്മിന് കനത്ത തോൽവി: സിറ്റിങ് സീറ്റിൽ കെട്ടിവെച്ച പണം പോയി

  • 8th September 2023
  • 0 Comments

പുതുപ്പള്ളിയിൽ മാത്രമല്ല ത്രിപുരയിലും സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്‌സാനഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കെട്ടിവെച്ച പണം പോലും കിട്ടിയില്ല. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈനാണ് ഇവിടെ ജയിച്ചത്. 2003 മുതൽ സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗർ. ഇടത് എംഎൽഎ ആയിരുന്ന സംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2023ലെ പൊതു തിരഞ്ഞെടുപ്പിൽ സംസുൽ ഹഖിനോട് പരാജയപ്പെട്ട സ്ഥാനാർത്ഥിയാണ് തഫജ്ജൽ ഹുസൈൻ. തഫജ്ജൽ ഹുസൈൻ 34146 വോട്ടുകൾ നേടിയപ്പോൾ […]

National News

ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും അടിപതറി;വീണ്ടും താമരത്തിളക്കം സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്

  • 2nd March 2023
  • 0 Comments

ത്രിപുരയിൽ തുടർച്ചയായ രണ്ടാം വട്ടവും ബിജെപി അധികാരത്തിലേക്ക്.കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. ഐപിഎഫ്ടി എന്ന എൻഡിഎ സഖ്യകക്ഷിയുടെ കോട്ടകൾ കീഴടക്കി തിപ്ര മോത പാർടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി.സംസ്ഥാനത്ത് തിരിച്ചുവരവിനായി കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ […]

National News

മാറിമറിഞ്ഞ് ത്രിപുരയിലെ ലീഡ് നില;നാഗാലാ‌ൻഡിൽ ഭരണത്തുടർച്ച

  • 2nd March 2023
  • 0 Comments

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയുമാണ് മുന്നിൽ. ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സഖ്യവും സിപിഎം–കോൺഗ്രസ് സഖ്യവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. നാഗാലാ‌ൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കമായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും സഖ്യകക്ഷികളും 39 സീറ്റുകളിലും കോൺഗ്രസ് 1 സീറ്റിലും എൻപിഎഫ് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.നാഗാലാൻഡിൽ എൻഡിഡിപി-ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും […]

National News

ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം;ബിജെപി സഖ്യം മുന്നിൽ,നാഗാലാൻഡിൽ എന്‍ഡിഎ തരംഗം,മേഘാലയയില്‍ നിർണായകം

  • 2nd March 2023
  • 0 Comments

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ത്രിപുരയില്‍ 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്.മേഘാലയയിലും ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല. എന്‍ഡിഎ സഖ്യമായിരുന്നെങ്കിലും ഭരണകക്ഷിയായ എന്‍പിപിയും ബിജെപിയും എല്ലാ സീറ്റിലും മത്സരിച്ചിരുന്നു. നിലവില്‍ എന്‍പിപിക്ക് 14 സീറ്റിലും ബിജെപിക്ക് അഞ്ച് സീറ്റിലുമാണ് ലീഡുള്ളത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് വിട്ട […]

National News

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജി കത്ത് സമർപ്പിച്ചതായി ബിപ്ലബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് അഗർത്തലയിൽ വെച്ച് ചേരുന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. 2018 ൽ 25 വർഷം നീണ്ട ഇടത് ഭരണം ആട്ടി മറിച്ചുകൊണ്ടാണ് ബിപ്ലബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് വേണ്ടപ്പെട്ടവനായിരുന്നെങ്കിലും സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രുപരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കി ബിപ്ലബ് രാജിവച്ച് […]

National News

ത്രിപുര തെരഞ്ഞെടുപ്പ്​;ബിജെപിക്ക് മുന്നേറ്റം വോട്ടെണ്ണൽ പുരോഗമിക്കുന്നു

  • 28th November 2021
  • 0 Comments

ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 334 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവയിൽ 51 വാർഡുകളുള്ള അഗർത്തല മുനിസിപ്പൽ കോർപറേഷൻ, 13 മുനിസിപ്പൽ കൗൺസിൽ, ആറ് നഗർ പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടും. ഇവയിൽ എല്ലാ സീറ്റുകളിലും മത്സരിച്ച ബിജെപി ഇതുവരെ 334ൽ 112ലും വിജയിച്ചെന്നാണ് വിവരം.സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അഗർത്തല മുൻസിപ്പൽ കോർപറേഷനിലെ 51 വാർഡുകളിൽ 29ഉം ബിജെപി […]

National News

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

  • 5th November 2021
  • 0 Comments

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ത്രിപുര ചീഫ് സെക്രട്ടറി കുമാര്‍ അലോകിനും പൊലീസ് ഡയറക്ടര്‍ ജനറല്‍ വി.എസ്. യാദവിനും എന്‍.എച്ച്.ആര്‍.സി ഇത് സംബന്ധിച്ച് കത്തുനല്‍കി. നടപടിയുടെ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമില്ലെന്ന ത്രിപുര സര്‍ക്കാറിന്റെ വാദത്തിനു പിന്നാലെയാണ് എന്‍.എച്ച്.ആര്‍.സി കത്ത്് നല്‍കിയത്. വിവാരവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എന്‍.എച്ച്.ആര്‍.സിയുടെ നടപടി. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സംസ്ഥാന […]

National

ത്രിപുരയില്‍ ക്ഷേത്രങ്ങളില്‍ പക്ഷി മൃഗാദികളെ ബലി കൊടുക്കുന്നത് നിരോധിച്ചു

  • 28th September 2019
  • 0 Comments

ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്ന ആചാരം ത്രിപുര ഹൈക്കോടതി നിരോധിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാഥമിക അവകാശങ്ങള്‍ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് അരിന്‍ദാം ലോധും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.മനുഷ്യര്‍ മ്യഗങ്ങളുടെയും പക്ഷികളുടെയു പ്രാഥമിക അവകാശങ്ങളെ ബഹുമാനിക്കണം എന്നും ഹൈകോടതി പറഞ്ഞു. മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതിനെതിരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍ സുഭാഷ് ഭട്ടാചാര്‍ജി സമര്‍പ്പിച്ച […]

error: Protected Content !!