ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരാള്‍ മമത; ദീദിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിനോട് തൃണമൂല്‍ നേതാക്കള്‍
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ കഴിയാതെ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനോട് തൃണമൂലിനൊപ്പം ചേരാന്‍ ക്ഷണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും വിജയിച്ച ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരാള്‍ മമതാ ബാനര്‍ജിയാണെന്നും തങ്ങളുടെ ദീദിയോടൊപ്പം കൈകോര്‍ത്ത് മുന്നോട്ട് പോവുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് പോലൊരു പഴയ പാര്‍ട്ടി അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ടിഎംസി നേതാവും പശ്ചിമ […]