Kerala News

തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ്; പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. യു ഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെ സ്വതന്ത്ര സ്ഥാനാർഥി ബോസ്‌കോ കളമശേരി നൽകിയ പരാതിയിലാണ് കേസ് 120 (0) ,123 (1) വകുപ്പുകൾ പ്രകാരം പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബോസ്‌കോ […]

Kerala News

ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല; പ്രചാരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയുന്നു

തൃക്കാക്കര തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്. മന്ത്രിമാർ ജാതി, മതം നോക്കി വീട് കയറുകയാണെന്നും പ്രചാരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെയെന്നും, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല.ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും.കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു.ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി.ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു. […]

Kerala News

തൃക്കാകര ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് ജോ ജോസഫും ഉമ തോമസും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിച്ച് ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ. മന്ത്രി പി രാജീവ് , ജോസ് കെ മാണി , എം സ്വരാജ് എന്നിവരോടൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ആണ് ആദ്യമായി വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തി യു ഡി എഫ് സ്ഥാനാർഥി ഉമതോമസും പത്രിക സമർപ്പിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്നും ആദ്യ ഘട്ടം വിജയിച്ച് […]

Kerala News

വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തി ഉമ തോമസ്; പിന്തുണയും ആശംസകളും അറിയിച്ച് മമ്മൂട്ടി

തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു . യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തി. ഉമ തോമസിന്റെ കൂടെ ഹൈബി ഈടൻ എംപി, സിനിമാ താരം രമേഷ് പിഷാരടി എന്നിവരും ഉണ്ടായിരുന്നു. മമ്മൂട്ടി തന്റെ ആശംസകളും പിന്തുണയും അറിയിച്ചു. പി ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നും എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുംഉമ […]

Kerala News

യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന് ഉച്ചക്ക് 12ന് എറണാകുളം ഡിസിസി ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി രൂപീകരിച്ച നാലു ഉപസമിതികളുടെ യോഗവും അന്നേ ദിവസം രാവിലെ 10ന് ഡിസിസി ഓഫീസില്‍ ചേരും. തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് ചേരുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

error: Protected Content !!