Kerala News

തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങൾക്ക് ജീവിക്കണ്ടേ?; ജോ ജോസഫിനെതിരായ സൈബർ ആക്രമണത്തിൽ ഭാര്യ ദയ

ജോ ജോസഫ് ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ഭാര്യ ഡോ . ദയ പാസ്‌കൽ. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും തിരഞ്ഞെടുപ്പിന് ശേഷവും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേയെന്നും കുട്ടികള്‍ക്ക് പഠിക്കണ്ടേയെന്നും അവര്‍ ചോദിച്ചു. ജോ ജോസഫിനെതിരെ യുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു ദയ. “തൃക്കാക്കരയില്‍ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അതിനൊന്നും വ്യക്തിപരമായി മറുപടി പറയണമെന്ന് കരുതിയിട്ടില്ല, അതിന് മെനക്കെട്ടിട്ടില്ല. അതിന് കാരണം തിരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള […]

Kerala News

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫ്

തൃക്കാക്കര ഉപതെരെഞ്ഞെപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജൻ പ്രഖ്യാപിച്ചു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫാണ് സ്ഥാനാർഥി. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ. ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Kerala News

ഇപ്പോള്‍ പുറത്തുവരുന്നത് ഊഹാപോഹം; അരുൺ കുമാറിനെ സ്ഥാനാർത്ഥിയായി സ്ഥിരീകരിക്കാതെ ഇ പി ജയരാജന്‍

തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നത് സ്ഥിരീകരിക്കാതെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ.അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോൾ പുറത്ത് വരുന്നത് ഊഹാപോഹം മാത്രമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു. . സിപിഐഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. നേരത്തെ, സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അരുണ്‍ കുമാര്‍ ആണോ […]

error: Protected Content !!