എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!! ഭീഷ്മ സ്‌റ്റൈലില്‍ കൊച്ചി മെട്രോയും
മമ്മൂട്ടി അമൽനീരദ് കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഭീഷ്മപര്‍വ്വത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. എവിടെ നോക്കിയാലും ചാമ്പിക്കോ സ്‌റ്റൈല്‍ അനുകരിക്കാത്ത ഒരു ഗ്രൂപ്പ് ഫോട്ടോ പോലും ഇപ്പോള്‍ ഫെയ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ഇല്ലെന്ന് തന്നെ പറയാം. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ കടന്നുവരുകയാണ് കൊച്ചി മെട്രോയും. സിനിമയുടെ സംഗീതവും മമ്മൂട്ടിയുടെ ചാമ്പിക്കോ സംഭാഷണവും ചേര്‍ത്ത് മെട്രോ യാഡില്‍ ട്രെയിനുകള്‍ നിരത്തിയിട്ടാണ് കൊച്ചി മെട്രോയുടെ ഭീഷ്മ വീഡിയോ. ട്രാക്കില്‍ നിരനിരയായി നാല് ട്രെയിനുകള്‍ ആദ്യമേ സ്ഥാനംപിടിച്ചു. പിന്നാലെ നടുവില്‍ ഒഴിച്ചിട്ട […]
