ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക് സഹായത്തിനായി മാറ്റി വെച്ച് അബ്ദുറഹ്മാൻ
മലപ്പുറം: ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക് സഹായത്തിനായി മാറ്റി വെച്ച് മംഗലാപുരം ബന്തവാൽ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരൻ . ജീവ കാരുണ്യ മേഖലയിൽ വേറിട്ട മാതൃകയാവുകയാണ് ഇദ്ദേഹം. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകണമെന്നായിരുന്നു അബ്ദുൽ റഹ്മാന്റെ ആഗ്രഹം. എന്നാൽ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു അബ്ദുൽ റഹ്മാൻ സമ്പാദ്യം മുഴുവൻ ദാനം ചെയ്തത്. വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി. […]
