Kerala News

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ്; പ്രതിയായ ജനറല്‍ മാനേജര്‍ രാത്രി കമ്പനി ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം

  • 24th July 2021
  • 0 Comments

സംസ്ഥാന സര്‍ക്കാരിനു കീഴിലെ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ് കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായി ആരോപണം. കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥന്‍ പോലീസിന്റെ മൂക്കിനു താഴെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. സ്പിരിറ്റ് മോഷണം പുറത്തു വന്നശേഷം നാലാഴ്ചയോളമായി ഒളിവിലുളള നാലാം പ്രതിയും കമ്പനി ജനറല്‍ മാനേജരുമായ അലക്‌സ് പി. എബ്രഹാം കഴിഞ്ഞ ദിവസം രാത്രി പുളിക്കീഴിലെ കമ്പനി ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. താമസക്കാര്‍ […]

Kerala News

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തിരിമറി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. സംഭവത്തില്‍ ഉദ്യോഗസ്ഥ സംഘത്തിന് വീഴ്ച പറ്റിയട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജനറല്‍ മാനേജരടക്കം മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തു. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റെത്തിയാല്‍ എക്‌സൈസിന്റെ സാന്നിധ്യത്തിലാണ് ടാങ്കര്‍ പരിശോധിച്ച് ഡിസ്റ്റിലറിയിലേക്ക് മാറ്റുന്നത്. ടാങ്കറിന്റെ മുകളില്‍ കയറിയാല്‍ പ്രത്യക്ഷത്തില്‍ തന്നെ ഇ ലോക്കിലേക്കുള്ള പൈപ്പ് മുറിച്ചത് കാണാം. ഈ സാഹചര്യത്തിലാണ് എക്‌സൈസും വീഴ്ച വരുത്തിയിട്ടുണ്ടെന്നുള്ള കണ്ടെത്തലിലെത്തിയത്. ഇതിനിടെ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് […]

error: Protected Content !!