ജ്യോത്സ്യനെ നഗ്‌നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍, ഇത് കൊടുത്തില്ലെങ്കില്‍ നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ദോഷം […]


