കോവിഡ് വ്യാപനം; കെഎസ്ആര്‍ടിസി സർവ്വീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമില്ല; ആന്റണി രാജു
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ആര്‍ടിസിയിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചതെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും സര്‍വ്വീസുകള്‍ സുഗമമായി നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സര്‍വ്വീസുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി. 150ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളില്‍ നാലോ അഞ്ചോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നത് കൊണ്ട് സര്‍വ്വീസ് മുടങ്ങില്ല. […]