ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മാൻ പിതാവായി സഹദ്; കുഞ്ഞിനെ വരവേറ്റ് സഹദും സിയയും
ചരിത്രം കുറിച്ച് ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും. ഇന്ന് രാവിലെയോടെ ഇരുവർക്കും കുഞ്ഞ് പിറന്നു. പൈലറ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം : ‘കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് . Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്? ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് […]