Local

ട്രാൻസ്‌ജെൻഡേഴ്‌സിന് സംവരണം അനുവദിക്കണമെന്ന് ഹർജി; സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

  • 26th August 2023
  • 0 Comments

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള ട്രാന്‍സ്ജെന്‍ഡേഴ്‌സിന് സംസ്ഥാനത്ത് ജോലികളില്‍ സംവരണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതികരണം തേടി കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ആർട്ടിക്കിൾ 14, 19, 21 പ്രകാരം സർക്കാർ ജോലികളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സംസ്ഥാനത്തിന് കീഴിൽ സംവരണത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മലയാളിയായ ട്രാൻസ്ജെൻഡർ സുബി കെ സി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ട്രാൻസ്‌ജെൻഡർ സമൂഹം സാമൂഹികമായും സാമ്പത്തികമായും […]

Kerala News

പോലീസ് സേനയിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ കൂടി ഉൾപ്പെടുത്തും; നീക്കവുമായി സംസ്ഥാനം

  • 8th January 2022
  • 0 Comments

സംസ്ഥാന പൊലീസ് സേനയിൽ (ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ആഭ്യന്തരവകുപ്പ്.ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തിട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്.ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് ഇപ്പോള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.പഠന റിപ്പോർട്ടിന് ശേഷം സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. നിയമനത്തിൽ പ്രായോഗിക വശങ്ങൾ, പൊലീസിന്റെ ഏതെല്ലാം വിഭാഗത്തിൽ ഇവരെ വിന്യസിക്കാൻ കഴിയും, […]

Kerala News

അനന്യയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ, ഡോക്ടറുടെ മൊഴിയെടുക്കും

  • 21st July 2021
  • 0 Comments

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ച് പരാതി നല്‍കി. തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണ് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ ആരോപിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് അനന്യ പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച […]

National News

ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകും; തമിഴ് നാട് സർക്കാർ

  • 18th June 2021
  • 0 Comments

ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ട്രാൻസ്ജെൻഡേഴ്സിന് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൂത്തുക്കുടിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു നല്‍കിയ ഹരജിയിലാണ് നടപടി. കൊവിഡ് കാലത്ത് തമിഴ്‌നാട്ടിലെ 50000 ത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടമായതായി ഗ്രേസ് ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള […]

Kerala News

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ഇനി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി

  • 18th January 2021
  • 0 Comments

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍ പലതും […]

ഒ.ബി.സി പട്ടികയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

  • 19th November 2020
  • 0 Comments

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. സംവരണം നൽകുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് നടപടികൾ തുടങ്ങിയത്. സുപ്രിംകോടതിയുടെ ഉത്തരവിന് തുടർച്ചയായാണ് കേന്ദ്രസർക്കാർ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു.

error: Protected Content !!