GLOBAL News

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാം; കത്തോലിക്ക സഭ

  • 10th November 2023
  • 0 Comments

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദിസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദിസ സ്വീകരിക്കുന്നതിനും, തലതൊട്ടപ്പനും, തലതൊട്ടമ്മ ആകുന്നതിനും, വിവാഹത്തിന് സാക്ഷിയാകുന്നതിനും തടസമില്ലെന്ന് ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശ്വാസ കാര്യങ്ങൾക്കായുള്ള തിരുസംഘം അറിയിച്ചു.സ്വവർഗ വിവാഹം ചെയ്തവർ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്ന പക്ഷം അതിൽ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി. ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് മാമോദീസ നൽകാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ചില […]

Kerala News

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. ഷെറിന്‍ ദീര്‍ഘനാളായി കൊച്ചിയിലായിരുന്നു താമസം. പോലീസ് സംഘം ലോഡ്ജ് മുറിയിലെത്തി പരിശോധന നടത്തി. ഷെറിന്റെ മൊബൈല്‍ ഫോണും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുക്കും.

Local

കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ്

സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും അംഗീകാരവും ആണ് ഇവര്‍ക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ട്രാന്‍സ്ജന്‍ഡര്‍ ആയ  ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സഹകരണ സംഘം  തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ […]

Kerala

കെയര്‍ ഹോം: വീടിന്റെ താക്കോല്‍ദാനം ജൂലൈ 26-ന്

സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതി പ്രകാരം, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ലക്ഷംവീട് കോളനിയില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ഭാവന സുരേഷിന്  അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ 26 വൈകീട്ട് 4 ന് നിര്‍വഹിക്കുമെന്ന് കോഓപറേറ്റീവ്് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.  വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ്.  ഭാവന സുരേഷിന് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഒരു സ്വകാര്യ വ്യക്തിയാണ് വാങ്ങി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ […]

error: Protected Content !!