കാരന്തൂരിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തു
കാരന്തൂര്‍ ടൗണില്‍ കെഎസ്ഇബി പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപയാണ് ഈ ട്രാന്‍സ്‌ഫോര്‍മറിന് വേണ്ടി ചെലവ് വന്നത്. കാരന്തൂര്‍ ടൗണില്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഇല്ലാതിരുന്നതിനാല്‍ ഓവുങ്ങര ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നായിരുന്നു വൈദ്യുതി ലഭ്യമാക്കിയിരുന്നത്. ഈ ട്രാന്‍സ്‌ഫോര്‍മറില്‍ ഓവര്‍ലോഡ് കാരണം കാരന്തൂരിലും പരിസരങ്ങളിലും വൈദ്യുതി തടസം പതിവായിരുന്നു. സ്ഥലം ലഭ്യമാക്കുകയെന്നതായിരുന്നു പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതില്‍ നേരിട്ട വലിയ വെല്ലുവിളി ഇക്കാര്യത്തിന് കെഎസ്ഇബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എംഎല്‍എ മുഖേന ജില്ല […]

