Kerala News

യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ

  • 28th April 2022
  • 0 Comments

ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിൽ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത് ട്രയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് യാത്രക്കാർ കണ്ടത്. ഉടൻ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കൊല്ലത്ത് എത്തിയപ്പോൾ ട്രെയിൻ ‍അവിടെ പിടിച്ചിട്ടു.ഒന്നര മണിക്കൂറോളം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് മലബാർ എക്സ്പ്രസ് യാത്ര തുടർന്നത്.ട്രെയിൻ കായംകുളത്തെത്തിയപ്പോൾ മരിച്ചയാൾ അംഗപരിമിതരുടെ ബോഗിയിൽ കയറുന്നതായി […]

Kerala News

ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് മൂന്ന് ട്രെയിനുകൾ റദ്ദാക്കി

  • 5th April 2022
  • 0 Comments

ഏപ്രില്‍ ആറുമുതല്‍ തൃശ്ശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കും.ഏപ്രിൽ ആറ്, 10 തീയതികളിൽ മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍. ഭാഗികമായി റദ്ദാക്കിയവ 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം […]

Kerala News

‘രൂപം കണ്ടില്ലേ സ്ത്രീയോ പുരുഷനോ’?ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം

  • 8th March 2022
  • 0 Comments

എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കിടെ ആക്ടിവിസ്റ്റ് ദയാ ബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം.ദയാ ബായിയുടെ ശരീരത്തെ ചൂണ്ടിക്കാട്ടി സഹയാത്രക്കാരില്‍പ്പെട്ട ഒരു കുടുംബം അധിക്ഷേപിച്ചെന്ന് അവര്‍ പരാതി നല്‍കി.അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ’ എന്നെല്ലാമുള്ള ആക്ഷേപം നേരിട്ടുവെന്ന് അവർ പറഞ്ഞുഎറണാകുളത്തെ ചൈല്‍ഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ദയാബായി.സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്താന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍.പി.എഫ്) അറിയിച്ചു.മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ […]

National News

ഇഷ്ട ഭക്ഷണം വാങ്ങാൻ സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്; പിന്നാലെ സസ്‌പെന്‍ഷന്‍

  • 24th February 2022
  • 0 Comments

സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിൻ നിർത്തി വെട്ടിലായിരിക്കുകയാണ് ലോക്കോ പൈലറ്റ്.തന്റെ ഇഷ്ട വിഭവമായ കച്ചോരി കഴിക്കാനാണ് സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിന്‍ നിർത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം നടന്നത് കച്ചോരി നിറച്ച കവറുമായി ഒരാള്‍ പരിസരത്ത് ലോക്കോ പൈലറ്റിനേയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ അടുത്തെത്തുമ്പോള്‍ ട്രെയിനിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ് കച്ചോരി വാങ്ങുന്നതിന്റെ വീഡിയോയാണ് വിവിധ സോഷ്യല്‍മീഡിയ പേജുകളില്‍ വൈറലാണ്. ലോക്കോ പൈലറ്റിന്റെ പ്രവര്‍ത്തിയില്‍ ഒരേസമയം വിമര്‍ശനവും പിന്തുണയും ഉയരുന്നുണ്ട്. എന്നാല്‍ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍ അയാൾക്കെതിരെ നടപടിയെടുത്തു. […]

National News

ബിഹാറിലെ മധുബനിയില്‍ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനില്‍ തീപിടുത്തം;ആളപായമില്ല

  • 19th February 2022
  • 0 Comments

ബിഹാറിലെ മധുബനിയില്‍ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനില്‍ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ജയ്‌നഗറില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് പോകുന്ന സ്വാതന്ത്ര്യ സേനാനി എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. #WATCH | Fire breaks out in an empty train at Madhubani railway station in Bihar pic.twitter.com/Rps2N8gwKk — ANI (@ANI) February 19, 2022 രാത്രിയില്‍ മധുബനിയിലെത്തിയ ട്രെയിനില്‍ തീ പിടിത്തമുണ്ടായ സമയത്ത് ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ ട്രെയിനിലേക്ക് തീ പടര്‍ന്നുകയറുന്നത് സ്റ്റേഷനില്‍ നിന്നിരുന്ന ആളുകളുടെ […]

Kerala News

പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി;തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

  • 11th February 2022
  • 0 Comments

തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിപാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല. ട്രാക്ക് ക്ലിയര്‍ ചെയ്ത് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി പൂര്‍ണമായും തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ […]

Kerala News

കേരളത്തില്‍ 22 മുതൽ 27 വരെ നാലു ട്രെയിനുകള്‍ റദ്ദാക്കി

  • 21st January 2022
  • 0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. നാളെ മുതല്‍ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്,നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്,കോട്ടയം -കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്,തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Kerala News

മാവേലി എക്സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റില്ലെന്ന് ആരോപിച്ച് യാത്രക്കാനെ ബൂട്ടിട്ട് ചവിട്ടി പോലീസ്

  • 3rd January 2022
  • 0 Comments

യാത്രക്കാനെ ബൂട്ടിട്ട് ചവിട്ടി എസ് ഐ.ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടി മാവേലി എക്സ്പ്രസിൽ വെച്ചാണ് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്.എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് […]

Kerala News

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി;ആർക്കും പരിക്കില്ല

  • 12th November 2021
  • 0 Comments

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. തമിഴ്നാട് ധര്‍മപുരിക്ക് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരി ജില്ലയിൽ വെച്ചായിരുന്നു പാളം തെറ്റിയത്. എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട […]

Kerala News

ജനശതാബ്ദി, ഏറനാട്, അടക്കം 15 ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31 വരെ റദ്ദാക്കി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മെയ് 31 വരെ നിര്‍ത്തിവെച്ചത്. സെമി ലോക്ക്്ഡൗണ്‍ മൂലവും കോവിഡ് നിയന്ത്രണങ്ങള്‍ കാരണവും യാത്രക്കാര്‍ തീരെ കുറവാണ്. ഇതുമൂലം സര്‍വീസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചത്.12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്.എന്നാൽ മലബാർ, ഉൾപ്പെടെ യാത്രക്കാർ കൂടുതൽ കയറുന്ന ട്രെയിൻ സർവീസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. സമ്ബൂർണ ലോക്ഡൗണുമായി […]

error: Protected Content !!