Kerala News

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

  • 19th August 2023
  • 0 Comments

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ.ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. പ്രതി ഒറ്റയ്ക്കാണ് അക്രമം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു, ബിയര്‍ കുടിച്ചശേഷമാണ് സര്‍വേഷ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Local

ട്രെയിനില്‍ വനിതാ ടി.ടി.ഇ.യെ അക്രമിച്ച് യാത്രക്കാരന്‍

  • 19th August 2023
  • 0 Comments

കോഴിക്കോട്: ട്രെയിനില്‍ വനിതാ ടി.ടി.ഇ.യ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനോട് മാറിയിരിക്കാന്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ടി.ടി.ഇ പറയുന്നത്. ട്രെയിന്‍ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോളാണ് 72 വയസ്സുള്ള യാത്രക്കാരനോട് കോച്ചില്‍നിന്ന് മാറിയിരിക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടത്. എന്നാല്‍, യാത്രക്കാരന്‍ ഇതിന് കൂട്ടാക്കിയില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ […]

Kerala

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണു

  • 12th August 2023
  • 0 Comments

കോട്ടയം∙ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്രചെയ്തയാളെ പുഴയിൽ വീണു കാണാതായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്. മംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് ഇയാൾ വീണത്. ശനിയാഴ്ച പകൽ 2.45 ഓടെയായിരുന്നു സംഭവം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തിരച്ചിൽ ആരംഭിച്ചു.

National News

ചെന്നൈയില്‍ ട്രെയിന്‍ പാളംതെറ്റി, ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 11th June 2023
  • 0 Comments

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ഒൻപത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അവധി ദിവസമായതിനാൽ ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ റെയിൽവേ ​ഗതാ​ഗതം തടസ്സപ്പെട്ടു. റെയിൽവേ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

National News

ആയിരത്തിലധികം ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നം; ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ബാലസോർ: ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര – ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ ഇന്നലെ രാത്രി 10.40ന് കടന്നുപോയി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്. 1000ൽ അധികം തൊഴിലാളികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെ രണ്ടുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഏഴ് പോക്കറ്റിങ് മെഷീനുകൾ, 140 […]

Kerala

ട്രാക്കിലെ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Kerala

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • 18th April 2023
  • 0 Comments

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍ഐഎ വിശദമായി അന്വേഷിക്കും. അതേസമയം ഷാറുഖ് സെയ്ഫിയെ റിമാൻഡിൽ വിട്ടു. ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റും. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക […]

Trending

ട്രയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ സീറ്റിനെച്ചൊല്ലി കൂട്ടയടി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

  • 7th October 2022
  • 0 Comments

മുംബൈ: മുംബൈ സബർബൻ ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ സീറ്റ് തർക്കത്തെ തുടർന്ന് സ്ത്രീകളുടെ തമ്മിലടി. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോ​ഗസ്ഥക്കും മർദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. താനെ-പൻവേൽ ലോക്കൽ ട്രെയിനിലായിരുന്നു സംഭവം. ടർബെ സ്റ്റേഷന് സമീപത്തെത്തിയപ്പോൾ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാർ തർക്കത്തിലായി. സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാൽ, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റിൽ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ […]

Kerala News

കനത്ത മഴ;ട്രെയിനുകൾ വൈകിയോടുന്നു,സര്‍വീസുകള്‍ റദ്ദാക്കി

  • 31st August 2022
  • 0 Comments

കനത്ത മഴയിൽ ട്രെയിനുകൾ പലതും വൈകിയോടുന്നു.എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളിലുണ്ടായ സിഗ്‌നല്‍ തകരാര്‍ മൂലം കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തെ ബാധിച്ചു.കൊല്ലം- കോട്ടയം-എറണാകുളം മെമു എക്‌സ്പ്രസ്സ് (06768) ചൊവാഴ്ച തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. നിസാമുദ്ദിന്‍-എറണാകുളം മംഗള എക്‌സ്പ്രസ്സ് (12618) ചൊവ്വാഴ്ച എറണാകുളം ജങ്ഷന്‍ സ്റ്റേഷനുപകരം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും നാഗർകോവിൽ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് […]

Kerala News

കനത്ത മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, സിഗ്‌നല്‍ തകരാര്‍, ട്രെയിന്‍ ഗതാഗതം താറുമാറായി

  • 30th August 2022
  • 0 Comments

കനത്ത മഴയെത്തുടര്‍ന്നു റെയില്‍ട്രാക്കില്‍ വെള്ളക്കെട്ടുണ്ടായതും സിഗ്‌നല്‍ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്‌സ്പ്രസ് നിലവില്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്നാണ് സിഗ്നല്‍ തകരാര്‍. കണ്ണൂര്‍ ജനശതാബ്ദിയും, പരശുറാം എക്സ്പ്രസും വൈകിയോടുന്നു. നിസാമുദീന്‍-മംഗള എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനിലും, കൊല്ലം-എറണാകുളം […]

error: Protected Content !!