kerala Kerala

ഗുഡ്സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയ സംഭവം; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് റെയില്‍വേ

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍. സംഭവിച്ചത് സാധാരണ ചെയ്യുന്ന കാര്യമാണെന്ന് റെയില്‍വേ. പുലര്‍ച്ചെ രണ്ടു മണിക്കാണ് ട്രെയിന്‍ ഇവിടെയെത്തിയെന്നാണ് വിവരം. ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. മൂന്നാമത്തെ പ്ലാറ്റ് ഫോം വഴിയാണ് ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള എല്ലാ ട്രെയിനുകളും പോകുന്നത്. സിഗ്‌നല്‍ നല്‍കിയില്‍ വീഴ്ചയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.

kerala Kerala Local

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം; മര്‍ദ്ദിച്ചത് ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആള്‍

കോഴിക്കോട്: ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി ഇയാള്‍ കയറുകയായിരുന്നു. കോഴിക്കോടു നിന്നും […]

Kerala kerala

കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു മരണം; അപകടം ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി

  • 10th April 2024
  • 0 Comments

കോട്ടയം: കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

Kerala kerala

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു

  • 9th April 2024
  • 0 Comments

കോഴിക്കോട് : യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച.സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് കൂട്ട കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. യാത്രക്കാര്‍ പരാതി നല്‍കാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്.

kerala Kerala

ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം; ആക്രമിച്ചത് ഭിക്ഷാടകന്‍; പ്രകോപനത്തിന് കാരണം ടിക്കറ്റ് ചോദിച്ചത്

  • 4th April 2024
  • 0 Comments

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം. ടിടിഇ ജെയ്സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. ഭിക്ഷാടകനാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.

Kerala kerala

വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

  • 28th February 2024
  • 0 Comments

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ശരീരം ചിന്നി ചിതറിയിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം […]

Kerala kerala

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച; പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു

  • 28th February 2024
  • 0 Comments

കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് ഗ്യാസ് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. കോച്ചില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഉടന്‍ […]

Local

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

  • 26th February 2024
  • 0 Comments

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ച് തട്ടിയാണ് അപകടം. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ചാണ് ദിയ ഫാത്തിമയയെ ട്രെയിന്‍ തട്ടിയത്.

Kerala

ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 15th January 2024
  • 0 Comments

വൈക്കം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്.ഇന്നു പുലര്‍ച്ചെ ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ജോളാര്‍പ്പെട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയ ശേഷം വൈക്കത്തേക്ക് ട്രെയിനില്‍ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടില്‍ കിട്ടിയിട്ടുള്ള വിവരം. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഭര്‍ത്താവ്: ജീവന്‍.

Kerala

നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകള്‍ പേരുമാറുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

  • 31st December 2023
  • 0 Comments

തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.

error: Protected Content !!