അറ്റ കുറ്റ പണി; പല ട്രെയിനുകളും പാതി വഴിയിൽ യാത്ര അവസാനിപ്പിക്കും;72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും;52 ദീര്‍ഘദൂര ട്രെയിനുകൾ റദ്ദാക്കി
റെയിൽവേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും.അഞ്ചാം തീയതി അർധരാത്രി മുതൽ ഏഴാം തീയതി അർധരാത്രി വരെ 72 മണിക്കൂര്‍ കേരളത്തിലേക്കുള്ളതടക്കം 117 മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളും 350ൽ ഏറെ ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ ആണ് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. പല ട്രെയിനുകളും ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്.എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍ടിടി-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ […]
