National News

ഒഡിഷയിൽ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ഒഡിഷയിൽ ട്രെയിനിന് തീപിടിച്ചു. ദുര്‍ഗ് – പുരി എക്‌സ്പ്രസിന്റെ എ.സി കോച്ചിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ യാത്രക്കാർ പരിഭ്രാന്തരായി. ഒഡിഷയിലെ നുവാപാഡ ജില്ലയില്‍വച്ചാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി തീവണ്ടി ഖാരിയർ റോഡ് സ്റ്റേഷനിൽ എത്തിയപ്പോളാണ് തീവണ്ടിയുടെ ബി 3 കോച്ചില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് റെയില്‍വെ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബ്രേക്ക് പാഡ് ഉരസിയാണ് തീപ്പിടിച്ചത്. ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ട് തീ കെടുത്തുകയും തീവണ്ടിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും […]

error: Protected Content !!